Gulf

ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിച്ച് മൂന്ന് അപകടങ്ങള്‍; വീഡിയോ പങ്കുവെച്ച് അബുദബി പൊലീസ്

Published

on

അബുദബി: യുഎഇയുടെ തലസ്ഥാന നഗരിയില്‍ നടന്ന അപകടങ്ങളുടെ വീഡിയോ പങ്കുവെച്ച് അബുദബി പൊലീസ്. അമിത വേഗതയിലും ശ്രദ്ധയില്ലാതെയും വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോയാണ് പങ്കുവെച്ചത്. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള മൂന്ന് അപകടങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ പൊലീസ് പങ്കുവെച്ചത്.

അമിത വേഗത്തില്‍ എത്തിയ കാര്‍ മുന്നിലുള്ള കാറിനെ ഇടിച്ച് തെറിപ്പിക്കുന്നതായിരുന്നു ആദ്യ വിഡിയോ. അമിത വേഗതയും ശ്രദ്ധയില്ലാത്ത ഡ്രൈവിംങുമാണ് അപകടത്തിന് വഴിവെച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. അപകടത്തില്‍പെട്ട ഒരു കാറിന് തീപിടിച്ചു.

രണ്ടാമത്തെ അപകടത്തില്‍ ഒരു കാര്‍ അമിത വേഗത്തില്‍ എത്തി മുന്നിലുള്ള വാഹനത്തിലേക്ക് ഇടിച്ചു കയറുന്നതാണ്. അപകടത്തില്‍ മൂന്ന് കാറുകളാണ് തകര്‍ന്നത്. മൂന്നാമത്തെ അപകടവും സമാന രീതിയില്‍ തന്നെ ഉള്ളതാണ്. ട്രാഫിക്കിലേക്ക് അമിത വേഗതയില്‍ എത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തീപിടിച്ചു. അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ എപ്പോഴും റോഡില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version