അജ്‌മാൻ: മുൻ പ്രധാനമന്ത്രി ഭാരത് രത്ന രാജീവ് ഗാന്ധിയുടെ 33 ാം രക്തസാക്ഷിത്വദിനത്തിൽ അജ്മാനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് യാഷ് ചൗധരി, ഫ്രഡി വർഗ്ഗീസ്, ഹൈദർ തൊട്ടത്താഴത്ത്, ബിബിൻ ജേക്കബ്, സനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
അജ്മാനിലെ റാഷിദിയയിലെ ലൈഫ് ലൈൻ മെഡിക്കൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജിജോ ചിറകിൽ അദ്യക്ഷത വഹിച്ചു, അനീഷ നിഷാന്ത്, ഫസൽ റഹ്മാൻ, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ സംസാരിച്ചു. അജ്‌മാൻ ഇൻകാസ് നേതാക്കളായ നസീർ മുറ്റിച്ചൂർ, ഗീ വർഗീസ് പണിക്കർ, സല്വാറുദ്ധീൻ, ഷാഹുൽ ഹമീദ് എന്നിവർ പുഷ്പാർച്ചന നടത്തി.
മെഡിക്കൽ ക്യാമ്പിൽ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ സി സാദിഖ് അലി, മുരളി പണിക്കർ, സാദിഖ് ചെല്ലൂർ എന്നിവർ കൈമാറി. ഷിനാസ് അബ്ദുൾ കാദർ, ടി.യു. ഷിഹാബ്, ജിൻസൺ പണിക്കർ, ശ്രീജിൽ പൂക്കോട്ടിൽ, വിവേക്, കൊച്ചുമോൾ ടി. തോമസ്, അനിത, മുബഷിർ എന്നിവർ ഏറ്റുവാങ്ങി.