World

നടപടികളിൽ വ്യക്തതയില്ല, ജീവൻ അപകടത്തിൽ, സഹായം തേടി നിമിഷ പ്രിയ

Published

on

യമൻ: മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി യമനിലെ ജയിലിൽ മലയാളി നഴ്സ് നിമിഷ പ്രിയ. സർക്കാർ തലത്തിലെ തുടർ നടപടികളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വെെകുന്ന ഓരോ ദിവസവും തന്റെ ജീവൻ അപകടത്തിലാണെന്ന് ഇവർ പറയുന്നു. മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് യെമന്‍ ജയിലില്‍ നിന്ന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയില്‍ നിമിഷ പ്രിയ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം അഭ്യാർഥിച്ചു കൊണ്ടുള്ള ഇവരുടെ സന്ദേശം എത്തുന്നത്.

തന്‍റെ ജീവന്‍ അപകടത്തിലാണ് , രക്ഷിക്കണം. സജീവമായ ഇടപെടൽ നടത്തണം. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷയുടെ മോചനം സാധ്യമാകൂ. കുടുംബത്തിന് ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര ഗവണ്‍മെന്‍റിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഗവൺമെന്റ് തലത്തിൽ വലിയ രീതിയിൽ തുടർനടപടികൾ ഉണ്ടായോയെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അപേക്ഷയുമായി നിമിഷ പ്രിയ നേരിട്ട് തന്നെ എത്തിയിരിക്കും.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയത്. കേസിൽ കഴിഞ്ഞ വർഷമാണ് നിമിഷ പ്രിയക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം യമനിൽക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. എന്നാൽ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന വ്യക്തിയായിരുന്നു തലാൽ അബ്ദുമഹദി. ഇദ്ദേഹം നിമിഷയുടെ പാസ്പോർട്ട് പിടിച്ചെടുത്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമഷയുടെ വാദം. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിമിഷയുടെ ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിൽ യമൻ സുപ്രീംകോടതിയിൽ നടപടി വേഗത്തിലായിട്ടുണ്ട്.

മകളുടെ മോചനത്തിനായി കാത്തിരിക്കുകയാണ് നിമഷയുടെ അമ്മ. കേന്ദ്ര സർക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കൾ തയ്യാറായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപ്പെട്ടിരുന്നു. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധിക്കുകയുള്ളു. തലാലിന്‍റെ കുടുംബവുമായി നേരത്തെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version