ദുബായ്: കഴിഞ്ഞ ദിവസം ദുബായിലാണ് സംഭവം നടക്കുന്നത്. ഒരു അറബ് സ്ത്രീയുടെ വില്ലയിലാണ് കള്ളൻ അതിക്രമിച്ച് കയറിയത്. യുവതിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ നേരം നോക്കിയാണ് കള്ളൻ വീട്ടിൽ കയറിയത്. എന്നാൽ വില്ലയിൽ കയറിയപ്പോൾ കള്ളന്റെ ത്രിൽ പോയി. ഉദ്ദേശിച്ച വിലപിടിപ്പുള്ള വസ്തുക്കളൊന്നും കള്ളന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നിരാശനായി കള്ളൻ മടങ്ങി.
പിന്നീടാണ് കഥയിലെ ട്വിസ്റ്റ് നടക്കുന്നത്. വില്ലയിൽ കയറിയ കള്ളനെ പിന്തുടർന്ന് പോലീസ് എത്തി. ഒന്നും മോഷ്ടിച്ചില്ലെങ്കിലും ദുബായ് പോലീസ് കക്ഷിയെ അറസ്റ്റ് ചെയ്തു. മോഷണശ്രമം, അതിക്രമിച്ചു വീട്ടിൽ കയറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കള്ളനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ കോടതി കള്ളന് ശിക്ഷ വിധിച്ചു. രാത്രിയിൽ മോഷണശ്രമം നടത്തിയതിനും മറ്റുള്ളവരുടെ സ്വത്തിൽ അധിക്രമിച്ചു കയറി ഈ രണ്ട് കുറ്റങ്ങൾളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.