Sports
ക്രിസ്റ്റ്യാനോയ്ക്ക് ‘പണി’ കൊടുത്ത പരിശീലകന് കഷ്ടകാലം തുടരുന്നു; പുതിയ ടീമും പുറത്താക്കാൻ പോകുന്നു
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ( Cristiano Ronaldo ) സൈഡ് ബെഞ്ചിലിരുത്തി ഫിഫ ലോകകപ്പ് ( FIFA World Cup ) ഫുട്ബോളിൽ ടീമിനെ ഇറക്കാൻ ധൈര്യം ആരെങ്കിലും കാണിക്കുമോ ? 2022 ഖത്തർ ലോകകപ്പിലായിരുന്നു ( 2022 Qatar World Cup ) ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ സൈഡ് ബെഞ്ചിലിരുത്തിയത് ആരാധകർ അതുവരെ കണ്ടിട്ടില്ലാത്ത ഒരു സബ് ബെഞ്ചായിരുന്നു അന്നത്തേത്.
പോർച്ചുഗൽ മുഖ്യ പരിശീലകനായിരുന്ന ഫെർണാണ്ടോ സാന്റോസായിരുന്നു ( Fernando Santos ) ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈഡ് ബെഞ്ചിലിരുത്താൻ ധൈര്യം കാണിച്ചത്. 2016 ൽ യുവേഫ യൂറോ കപ്പും ( UEFA Euro Cup ) 2019 ൽ യുവേഫ നേഷൻസ് ലീഗും ( UEFA Nations League ) പോർച്ചുഗലിനു സമ്മാനിച്ച പരിശീലകനായിരുന്നു ഫെർണാണ്ടോ സാന്റോസ്. അതുകൊണ്ടുതന്നെ ദേഷ്യത്തിലായിരുന്നുവെങ്കിലും ഖത്തർ ലോകകപ്പിൽ സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിൽ ഇരിക്കേണ്ടിവന്നതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രത്യക്ഷത്തിൽ അതൃപ്തി പ്രകടിപ്പിച്ചില്ലായിരുന്നു. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗസ് അതി ശക്തമായ വിമർശനം ഫെർണാണ്ടോ സാന്റോസിനെതിരേ ഉന്നയിച്ചിരുന്നു.
ഫിഫ ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മൈതാനത്തു നിന്ന് പിൻവലിച്ചതിൽ താരം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അതിനുള്ള പ്രതികാരമായിരുന്നു പ്രീ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈഡ് ബെഞ്ചിലിരുത്തി പോർച്ചുഗൽ സ്റ്റാർട്ടിങ് ഇലവനെ ഫെർണാണ്ടോ സാന്റോസ് ഇറക്കിയത്. മത്സരത്തിൽ പോർച്ചുഗൽ 6 – 1 ന് സ്വിറ്റ്സർലൻഡിനെ കീഴടക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കാതിരുന്നതിൽ ആരാധകർ പ്രതിഷേധിച്ചെങ്കിലും പോർച്ചുഗൽ പ്രീ ക്വാർട്ടർ പോരാട്ടം മികച്ച രീതിയിൽ ജയിച്ചത് വിമർശനത്തിന്റെ കാഠിന്യം കുറച്ചു. എന്നാൽ, ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്ക് എതിരേയും ഫെർണാണ്ടോ സാന്റോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഫിഫ ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗലിന്റെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു മൊറോക്കോയ്ക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈഡ് ബെഞ്ചിലിരുത്തിയത്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോ 1 – 0 ന് പോർച്ചുഗലിനെ കീഴടക്കി. 42 -ാം മിനിറ്റിലായിരുന്നു മൊറോക്കോയുടെ വിജയം കുറിച്ച ഗോൾ പിറന്നത്. 51 -ാം മിനിറ്റിൽ മാത്രമാണ് മൊറോക്കോയ്ക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെർണാണ്ടോ സാന്റോസ് കളത്തിൽ ഇറക്കിയത്.
ഏതായാലും ഖത്തർ ലോകകപ്പിന്റെ പിന്നാലെ ഫെർണാണ്ടോ സാന്റോസിനെ പോർച്ചുഗൽ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി. 2014 മുതൽ 2022 വരെ നീണ്ട പോർച്ചുഗൽ മുഖ്യ പരിശീലക കരിയറിൽ 109 മത്സരങ്ങളിൽ ടീമിനെ ഫെർണാണ്ടോ സാന്റോസ് അണിയിച്ചൊരുക്കി. 67 ജയം നേടി, 23 സമനിലയും. 61.47 ശതമാനം ആയിരുന്നു പോർച്ചുഗൽ പരിശീലകനായി ഫെർണാണ്ടോ സാന്റോസിന്റെ പ്രകടനം.
2022 ഡിസംബർ 15 ന് പോർച്ചുഗൽ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഫെർണാണ്ടോ സാന്റോസ് 2023 ജനുവരി 24 ന് പോളണ്ടിന്റെ മാനേജർ സ്ഥാനത്ത് എത്തി. എന്നാൽ, പോളണ്ടിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഫെർണാണ്ടോ സാന്റോസ് പുറത്താകുന്നതിന് വക്കിലാണ്. 2024 യുവേഫ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ അൽബേനിയയ്ക്ക് എതിരേ എവേ പോരാട്ടത്തിൽ 2 – 0 ന് പോളണ്ട് പരാജയപ്പെട്ടതോടെയാണ് ഫെർണാണ്ടോ സാന്റോസിന്റെ തൊപ്പി തെറിക്കാനുള്ള സാധ്യത വർധിച്ചത്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
