ബഹ്റൈന്‍, ഇന്ത്യ,ചൈന, ഈജിപ്ത്, സൗദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള ഏഴ് കണ്‍സോര്‍ഷ്യങ്ങളാണ് ടെന്‍ഡറില്‍ പങ്കെടുക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.മെട്രോ രൂപകല്‍പന, നിര്‍മാണം, നിക്ഷേപം, പരിപാലനം എന്നിവയടക്കമുളള കാര്യങ്ങള്‍ 35 വര്‍ഷത്തേക്ക് സ്വകാര്യ മേഖലക്ക് കൈമാറും. മെട്രോ ട്രാക്ക് നിര്‍ണ്ണയമടക്കമുളള പ്രവൃത്തികള്‍ ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞതായി ഗതാഗത വകുപ്പ് അറിയിച്ചു. തൂണുകള്‍ സ്ഥാപിച്ച് പദ്ധതി നടപ്പിലാക്കുന്നതിനാല്‍ അധികം സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍.