Bahrain

അടുത്ത മൂന്നു ദിവസം താപനില ഉയരും; ജാ​ഗ്രത പാലിക്കണം, മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Published

on

ഒമാൻ: അടുത്ത മൂന്ന് ദിവസത്തിൽ ഒമാനിലെ ഉയരും. ഒമാന്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും താപനില ഉയരുന്നത്. വാരാന്ത്യത്തിൽ ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. താപനിലയിൽ താരതമ്യേന വർധനയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

സമുദ്ര തീരപ്രദേശങ്ങളിലും,ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും താപനില ഉയരും. വ്യാഴാഴ്ച രാവിലെ മുതൽ ആയിരിക്കും മൂന്ന് ദിവസം താപനില ഉയരുന്നത്. തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്‌കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുന്നത്.

കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഒമാനിൽ ഖബറടക്കി. മലപ്പുറം സ്വദേശിയുടെ മൃതദേഹം ആണ് ഖബറടക്കിയത്. ബുറൈമി അൽ നഹ്ദ സ്റ്റേഡിയം പള്ളിക്ക് സമീപം ഗ്രോസറി നടത്തിയിരുന്ന പെരുമണ്ണ തലവളപ്പിൽ വീട്ടിൽ അബ്ദുൽ ലത്തീഫിന്‍റെ മൃതദേഹം ആണ് ഖബറടക്കിയത്. 28 വർഷമായി ബുറൈമിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലിചെയ്യുന്ന കടയിൽ കുഴഞ്ഞു വീണായിരുന്നു മരിക്കുന്നത്. . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാട്ടിൽ പോകാൻ തയ്യാറെടുപ്പ് ഇരിക്കുമ്പോൾ ആണ് മരണം സംഭവിക്കുന്നത്. മാതാവ്: പരേതയായ പരീച്ചുമ്മ. ഭാര്യ: റസീന. മക്കൾ: നിസാമുദ്ദീൻ, റിൻഷ, ഫാത്തിമ സഹ്‌മ, ഇർഫാൻ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version