Entertainment

പോപ് രാജാവിന്റെ കഥ 2025ൽ; ബൊഹീമിയൻ റാപ്‌സോഡിയുടെ നിർമ്മാതാക്കൾ മൈക്കിൾ ജാക്സ്നും ബയോപിക് ഒരുക്കും

Published

on

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു. ‘മൈക്കിള്‍’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് അന്റോയിന്‍ ഫ്യൂകയാണ്. ഓസ്കർ ചിത്രവും ജനപ്രിയ ബയോപിക്കുമായ ‘ബൊഹീമിയൻ റാപ്‌സോഡി’യുടെ നിർമ്മാതാവ് ഗ്രഹാം കിങ് ആണ് ജാക്സൻ ഒരുക്കുന്നത്. ജനുവരി 22ന് ചിത്രീകരണം ആരംഭിക്കും.

ജോണ്‍ ലോഗന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീത ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജാക്‌സന്റെ ജീവിതത്തിലെ കൂടുതല്‍ വിശദാംശങ്ങളിലേയ്ക്കും ചിത്രം കടക്കും. അതേസമയം പോപ്പ് താരം കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന സമീപകാല വിവാദങ്ങൾ ചിത്രം സംസാരിക്കുമോയെന്ന് വ്യക്തമല്ല.

മൈക്കിള്‍ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സനാണ് മൈക്കിളായി വേഷമിടുന്നത്. മൈക്കിൾ ജാക്സന്റെ ജീവിതത്തിലെ വിജയങ്ങളും ദുരന്തങ്ങളും സിനിമാറ്റിക് സ്കെയിലിൽ ചിത്രം അവതരിപ്പിക്കും. 2025 ഏപ്രിൽ 18ന് ‘ജാക്സൻ’ തിയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version