Gulf

‘റി​യാ​ദ്​ എ​യ​ർ’ വി​മാ​ന​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ​ ഡി​സൈ​നും പു​റ​ത്തു​വി​ട്ടു

Published

on

റിയാദ്: സൗദിയിലെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയർ’ തങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു. പുതിയ പാറ്റേൺ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായ് എയർ ഷോയിലാണ് പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടുതരം കളർ ഡിസൈനുകളിൽ ആണ് വിമാനങ്ങൾ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയർ എന്ന് അധികൃതർ വ്യക്തമാക്കി.

ആദ്യ ഡിസൈനിലുള്ള വിമാനങ്ങൾ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷം ആണ് പുതിയ വിമാനങ്ങളുടെ ഡിസെെൻ പുറത്തിറക്കിയിരിക്കുന്നത്. ദുദുബായ് എയർ ഷോയിലാണ് അവതരിപ്പിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ പാരിസ് എയർ ഷോയിലാണ് ആദ്യത്തെ ഡിസൈൻ പുറത്തിറക്കിയത്. സൗദി അറേബ്യയുടെ പൂർണ ഉടമസ്ഥതയിലാണ് കമ്പനി. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 2025ൽ വിമാനത്തിന്റെ സർവീസ് ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

നിരവധി സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. വിവിധ രാജ്യങ്ങളും സൗദിയും തമ്മിൽ ബന്ധിപ്പിക്കാൻ വേണ്ടിയാണ് സർവീസുകൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള വ്യോമഗതാഗത മേഖലക്ക് സൗദിയുടെ പുതിയ സർവീസ് മുതൽ കൂട്ടായിരിക്കും. പുതിയ സവിശേഷതകളോടെയാണ് റിയാദ് എയർ പുറത്തിറങ്ങുന്നത്. സൗദിയില പുതിയ വ്യാമയാന പ്രവർത്തനങ്ങൾക്ക് റിയാദ് എയർ വലിയ മുതൽ കൂട്ടായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

സർവീസ് ഉയർത്തുന്നതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണം ഉയർത്താൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് പീറ്റൽ ബെല്ലോ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും കാണിക്കുന്ന തരത്തിലാണ് ഡിസൈനുകൾ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരുഭൂമിയിൽ കാണുന്ന കൂടാരങ്ങളുടെ ആകൃതിയും അറബി കാലിഗ്രഫി ഒരുക്കിയാണ് രണ്ടാമത്തെ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

കോക്ക്പിറ്റ് വിൻഡോകൾക്ക് വേണ്ടിയുള്ള വലിയ തരത്തിലുള്ള ഒരുക്കത്തിലാണ് ഡിസെെൻ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ ബോഡി സിൽവർ, ലാവൻഡർ കളറിൽ ആണ് ഒരുക്കിയിരിക്കുന്നത്. ആദ്യ പുറത്തിറങ്ങിയ വിമാനങ്ങൾക്ക് ലാവൻഡർ നിറം മാത്രമാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ വിമാനങ്ങൾക്ക് രണ്ട് നിറങ്ങൾ കലർത്തിയാണ് നൽകിയിരിക്കുന്നത്.

വിമാനങ്ങളുടെ ബാഹ്യരൂപകൽപനകൾ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കിടയിൽ വലിയ സ്ഥാനം പിടിക്കാനുള്ള ഒരുക്കത്തിലാണ് റിയാദ് എയർ. രണ്ട് ഡിസൈനുകളുള്ള ആദ്യ വിമാന കമ്പനിയാകാനാണ് റിയാദ് എയർ ലക്ഷ്യം വെക്കുന്നതെന്ന് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.

റിയാദ് എയർ കൂടുതൽ നാരോ ബോഡി വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നാരോ ബോഡി വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡർ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. വിമാനങ്ങൾക്കായുള്ള ഡീൽ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടത്തുന്നത്. റിയാദ് എയർ തന്നെയാണ് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version