Gulf

യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു

Published

on

അബുദബി: യുഎഇയിലെ സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മാര്‍ച്ച് 15വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി.

കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കാണ് രജിസ്‌ട്രേഷന്‍ നടക്കുക. ആദ്യമായി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍, സ്‌കൂളുകളിലേക്ക് പുതിയതായി ചേരുന്നവര്‍, സ്വകാര്യ സ്‌കൂളികളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്ത് പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍, മറ്റു രാജ്യങ്ങളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വഴി രാജ്യത്തെ പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ ആഗ്രഹക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പറഞ്ഞിരിക്കുന്ന കാലയളിവിനുള്ളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ വിവരങ്ങളും അടങ്ങിയ രേഖകളും അപേക്ഷയും കൃത്യമായി സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങള്‍ കുട്ടികളുടെ താമസ സ്ഥലത്തിന് അടുത്തായിരിക്കണം. ഇഎസ്ഇ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version