Gulf

സൗദിയിലെ പ്രവാസികളുടെ എണ്ണം 1.34 കോടി കവിഞ്ഞു; ഇന്ത്യക്കാര്‍ രണ്ടാംസ്ഥാനത്ത്

Published

on

ജിദ്ദ: സൗദി അറേബ്യയിലെ വിദേശ ജോലിക്കാരുടെ എണ്ണം 1.34 കോടി കവിഞ്ഞു. പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാര്‍ ഒന്നാമതെത്തിയതായും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളാണ്.

കഴിഞ്ഞ വര്‍ഷാവസാനം വരെയുള്ള കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതനുസരിച്ച് സൗദിയില്‍ 21 ലക്ഷത്തിലേറെ ബംഗ്ലാദേശുകാര്‍ ജോലി ചെയ്യുന്നു. ആകെ പ്രവാസികളില്‍ 15.8 ശതമാനം ബംഗാളികളാണ്. ആകെ പ്രവാസികളില്‍ ഇന്ത്യക്കാര്‍ 14.1 ശതമാനവുമായി ഇന്ത്യക്കാര്‍ രണ്ടാംസ്ഥാനത്താണ്. സൗദിയില്‍ 19 ലക്ഷം ഇന്ത്യക്കാരാണുള്ളത്.

സൗദിയിലെ പ്രവാസികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള 18 ലക്ഷത്തിലേറെ പ്രവാസികള്‍ സൗദിയിലുണ്ട്. ആകെ പ്രവാസികളില്‍ 13.6 ശതമാനം പാക്കിസ്ഥാനികളാണ്.

ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ യെമന്‍ നാലാംസ്ഥാനത്തെത്തി. യെമനില്‍ നിന്നുള്ള 18 ലക്ഷം പേരാണ് സൗദിയിലുള്ളത്. സൗദി പ്രവാസികളില്‍ 13.6 ശതമാനം യെമനികളാണ്.

സൗദിയിലെ ആകെ പ്രവാസികളില്‍ 11 ശതമാനം പേരുമായി ഈജിപ്തുകാരാണ് അഞ്ചാം സ്ഥാനത്ത്. 15 ലക്ഷം ഈജിപ്തുകാരാണ് സൗദിയിലുള്ളത്. സൗദി പ്രവാസികളില്‍ 11 ശതമാനം ഈജിപ്തുകാരാണ്.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്നുള്ള 14.7 ലക്ഷം പേരാണ് സൗദിയില്‍ ഉപജീവനം തേടുന്നത്. പ്രവാസികളില്‍ 11 ശതമാനവുമായി സുഡാന്‍ ആറാം സ്ഥാനത്താണ്. സൗദിയില്‍ 7,26,000 ഫിലിപ്പിനോകളുണ്ട്. സൗദി പ്രവാസികളില്‍ 5.4 ശതമാനം ഫിലിപ്പിനോകളാണ്. സൗദി പ്രവാസികളില്‍ ഏഴാം സ്ഥാനത്താണ് ഫിലിപ്പിനോകള്‍.

ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള സൗദിയിലെ പ്രവാസികളുടെ എണ്ണം രാജ്യം തിരിച്ച്

  1. ബംഗ്ലാദേശ്- 21 ലക്ഷം
  2. ഇന്ത്യ- 19 ലക്ഷം
  3. പാകിസ്ഥാന്‍- 18 ലക്ഷം
  4. യെമന്‍- 18 ലക്ഷം
  5. ഈജിപ്ത്- 15 ലക്ഷം
  6. സുഡാന്‍- 14.7 ലക്ഷം
  7. ഫിലിപ്പീന്‍സ്-7.26 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version