ബാക്കു (അസര്ബൈജാന്): ചെസ് ലോകകപ്പ് ഫൈനലിൻ്റെ ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സണെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്കൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചത്. നിര്‍ണായകമായ രണ്ടാം ഗെയിം നാളെ നടക്കും.