റിയാദ്: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് മധ്യവേനലധി കഴിഞ്ഞ് തുറക്കുന്ന ദിവസത്തിൽ ചില മാറ്റങ്ങൾ. സ്കൂൾ തുറക്കുന്നത് സെപ്റ്റംബർ രണ്ട് വരെ നീട്ടി. അവധി കഴിഞ്ഞ് സെപ്റ്റംബർ 3നായിരിക്കും സ്കൂൾ തുറക്കുന്നത്. കാലാവസ്ഥ മേശമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ സ്കൂൾ അധികൃതർ എത്തിയിരിക്കുന്നത്.
കെ ജി മുതല്‍ 12 ക്ലാസുവരെയുള്ളവര്‍ക്ക് റഗുലര്‍ ക്ലാസുകള്‍ സെപ്റ്റംബർ 3 നായിരിക്കും തുടങ്ങുക. ഒൻപത് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമന്ന് അധികൃതർ അറിയിച്ചു. ഇന്നു മുതൽ ആയിരിക്കും ഈ ക്ലാസുകൾ ആരംഭിക്കുന്നത്. എന്നാൽ കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് അവധിയായിരിക്കും. ഈ മാസം 31 വരെ അവർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ പഠനം നടക്കുന്ന ക്ലാസുകളിലെ കുട്ടികൾ ക്ലാസിൽ ഹാജറാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പ്രിന്‍സിപ്പൽ മീര റഹ്മാന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.
റിയാദില്‍ സേവ സ്‌കൂള്‍, അല്‍യാസ്മിന്‍, മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ സ്‌കൂളുകളും ഇന്നാണ് തുറക്കേണ്ടിയിരുന്നത്. അത് ഇന്ന് തുറക്കില്ല. അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിവരെയാണ് സ്ക്കൂൾ സമയം. അല്‍ആലിയ, യാര ഇന്റര്‍നാഷനല്‍ സ്‌കൂളുകൾ ഇന്ന് തുറക്കും.
അതേസമയം, സൗദിയിലെ അമിതമായ ചൂട് കണക്കിലെടുത്ത് ദമ്മാം, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്ന ദിവസങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. വേനലവധിക്കുശേഷം ക്ലാസുകൾ തുടങ്ങുന്നത് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി. ആഗസ്റ്റ് 21 മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് മാറ്റിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽമാർ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്തുന്നവരുടെ ടൈംടേബിൾ അധ്യാപകർ വിദ്യാർഥികൾക്ക് കെെമാറണം. കുട്ടികൾ ക്ലാസുകളിൽ വരുന്നത് ഉറപ്പുവരുത്തണം എന്ന് പ്രിൻസിപ്പൽമാർ അറിയിച്ചു. പലരും നാട്ടിൽനിന്ന് വന്നു തുടങ്ങിയിട്ടെയുള്ളു. ടിക്കറ്റ് നേരത്തെ തന്നെ എടുത്തുവെച്ചതിനാൽ യാത്ര മാറ്റിവെക്കാൻ സാധ്യത കുറവാണ്.