ദോഹ: നാടിന്റെ പച്ചപ്പും പ്രകൃതിയും പുൽമേടുകളും എല്ലാം സംരക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തി ഖത്തർ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. സീസണിലെ ആദ്യ മഴ കഴിഞ്ഞ ദിവസം പെയ്തൊഴിഞ്ഞു. ഇതോടെയാണ് നിർദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. പുൽമേടുകളിലും ഹരിത പ്രദേശങ്ങളിലും സന്ദർശിക്കുന്നവർ ജാഗ്രത പാലിക്കണം. രാജ്യത്ത് എത്തുന്ന പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രാലയം സഞ്ചാരികളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പുൽമോടുകൾ സംരക്ഷിക്കണം. എല്ലാ വർഷവും ഈ സീസണിൽ ചെടികളും ഔഷധസസ്യങ്ങളും തളച്ചു വളരും. രാജ്യത്തെ പുൽമേടുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പല തരത്തിലുള്ള സസ്യങ്ങൾ വളരുന്നുണ്ട്. ഇവിടെക്ക് വാഹനങ്ങൽ കയറ്റി പരിസ്ഥിതിയെ നശിപ്പിക്കരുതെന്ന് പരിസ്ഥിതി മന്ത്രി ശൈഖ് ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി ആവശ്യപ്പെട്ടു.
‘‘പ്രാദേശിക പരിസ്ഥിതി നമ്മൾ സംരക്ഷിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ചെടികളുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിന് നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അതെല്ലാം പാലിക്കണം. എന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം കുറിച്ചു.
പുൽമേടുകളിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുൽമേടുകളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല. മന്ത്രാലയം നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും സന്ദർശകർക്ക് മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് അനുസരിച്ച് പെരുമാറണം. മന്ത്രാലയം പട്രോളിങ് ഈ പ്രദേശങ്ങളിൽ എല്ലാം ശക്തമാക്കിയിട്ടുണ്ട്.