ബെര്‍മിങ്ഹാം: ഇന്റര്‍നാഷണല്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിത അന്ധ ക്രിക്കറ്റ് ടീമിന് സ്വര്‍ണം. ശനിയാഴ്ച നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ടീം ഇന്ത്യ വിജയം നേടിയത്. ഓസ്ട്രേലിയയെ നിശ്ചിത 20 ഓവറില്‍ 114/8 എന്ന നിലയില്‍ ഇന്ത്യ ഒതുക്കി. പിന്നീട് മഴയെ തുടര്‍ന്ന് പുതുക്കിയ വിജയലക്ഷ്യം വളരെ എളുപ്പത്തില്‍ ഇന്ത്യ മറികടന്നു.