മനാമ: പൊതുജനങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈസ ടൗണിലെ ആഇശ അൽ മുഅയ്യദ് ഹാളിന്‍റെ പ്രവർത്തന സമയം മാറ്റാൻ അധികൃതർ തീരുമാനിച്ചത്. സുന്നീ ഔഖാഫ് ആണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം പുറത്തുവിട്ടത്. രാത്രി ഏറെ വൈകി പലപ്പോഴും ഹാളിൽ കല്യാണ പാർട്ടികൾ നടക്കാറുണ്ട്. പാർട്ടികളുടെ ബഹളം കാരണം ശല്യമാകുന്ന പ്രദേശ വാദികൾ ആണ് ഇതുമായി ബന്ധപ്പെട്ട പരാതി ഉയർത്തിയത്
പലപ്പോഴും പ്രദേശവാസികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പാർട്ടിക്ക് വരുന്നവർ കാറുകൾ പാർക്ക് ചെയ്യും. പ്രദേശ വാസികൾക്ക് പോകാൻ സാധിക്കാത്ത തരത്തിൽ ഇവിടെ വാഹനങ്ങൾ കൊണ്ട് നിറയും. ഹാളിന്‍റെ പ്രവർത്തന സമയം രാവിലെ മുതൽ ഉച്ച വരെയും വൈകിട്ട് മഗ്രിബ് നമസ്കാരം വരെയുമായി ആണ് ഇപ്പോൾ ചുരുക്കിയിരിക്കുന്നത്.
പ്രദേശവാസികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പാർട്ടിക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട കർശന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. പ്രദേശവാസികൾ വിഷയത്തിൽ വലിയ രീതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് നടപടിയെത്തിയത്. പള്ളിയുടെ പാർക്കിങ് മാത്രമേ പരിപാടിക്കെത്തുന്നവർ ഉപയോഗിക്കാൻ പാടുള്ളു എന്ന നിർദേശവും എത്തിയിട്ടുണ്ട്.