ദുബായ്: ദുബായിൽ കഴിഞ്ഞ ദിവസം വാഹനമിടിച്ചു മരിച്ച യുവാവിന്‍റെ മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ നഹ്ദ പാലത്തിനടുത്ത് അൽ ഇത്തിഹാദ് റോഡിൽ ആണ് അപകടം ഉണ്ടായത്. ദുബായ് ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.
ആഫ്രിക്കൻ വംശജനെന്ന് തോന്നിക്കുന്ന യുവാവിനെ ആണ് വാഹനമിടിച്ചത്. ഇയാളെക്കുറിച്ചുള്ള യാതൊരു തിരിച്ചറിയൽ രേഖകളും പൊലീസിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ കാണാതായതായി പൊലീസിൽ റിപ്പോർട്ട് ലഭിച്ചിട്ടുമില്ല. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ദുബായ് പൊലീസ് സ്റ്റേഷനിലോ, 901 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.