Bahrain

ഗള്‍ഫില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം കണ്ടെത്തി

Published

on

മനാമ: ബഹ്‌റൈനില്‍ മൂന്നു ദിവസമായി കാണാതായ മലയാളിയുടെ മൃതദേഹം താമസ കെട്ടടത്തില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരില്‍ പി കെ ചാക്കോ ആണ് മരിച്ചത്. കണാതായതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ ഫ്‌ളാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീലങ്കന്‍ സ്വദേശിനിയെ വിവാഹം ചെയ്ത ഇദ്ദേഹം ഇവര്‍ക്കൊപ്പമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ ഭാര്യ ശ്രീലങ്കയിലായിരുന്നു. വിവരമറിഞ്ഞ് ഇവര്‍ ബഹ്‌റൈനില്‍ എത്തിയിട്ടുണ്ട്.

ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ ഇന്ത്യന്‍ എംബസിയെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിക്കുമെന്ന് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version