Sports

ഒളിംപിക്സ് 2036ന് അഹമ്മദാബാദ് വേദിയാകും; അമിത് ഷാ

Published

on

ഡൽഹി: ഒളിംപിക്സ് 2036ന് അഹമ്മദ്ബാദ് വേദിയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2036ലെ ഒളിംപിക്സ് വേദിക്കായി ഇന്ത്യ ആവശ്യം ഉന്നയിക്കുമെന്നാണ് മോദി പറഞ്ഞത്. ഒളിംപിക്സ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി ​ഗുജറാത്ത് സർക്കാർ പ്രാഥമിക തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. ​ഗുജറാത്തിലെ എം പിമാർ അവരവരുടെ മണ്ഡലങ്ങളിൽ സ്പോർട്സ് മാമാങ്കത്തിന് പ്രാധാന്യം നൽകാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

സ്പോർട്സ് നമുക്ക് സ്പോർട്സ്മാൻഷിപ്പ് നൽകും. വിജയം സ്വന്തമാക്കാനും തോൽവികളെ നേരിടാനും പഠിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ​ഗുജറാത്തിലാണ്. അടുത്തതായി സ്പോർസ് കോംപ്ലെക്സും യാഥാർത്യമാകാൻ പോകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് കോംപ്ലക്സാവും ഇതെന്ന് അമിത് ഷാ പ്രതികരിച്ചു.

സ്പോർട്സ് നമ്മുക്ക് സ്പോർട്സ്മാൻഷിപ്പ് നൽകും. വിജയം സ്വന്തമാക്കാനും തോൽവികളെ നേരിടാനും പഠിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ​ഗുജറാത്തിലാണ്. അടുത്തതായി സ്പോർട്സ് കോംപ്ലെക്സും യാഥാർത്യമാകാൻ പോകുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്പോർട്സ് കോംപ്ലക്സാവും ഇതെന്ന് അമിത് ഷാ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version