റോഡ് ഷോ, ഭരണകര്‍ത്താക്കളുമായുളള കൂടിക്കാഴ്ച, പൊതു ജനങ്ങളും കുട്ടികളുമായുളള സംവാദം അങ്ങനെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജന്മനാടായ അല്‍ ഐനിലും പ്രത്യക സ്വീകരണം നല്‍കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹിരാകാശ നിലയത്തില്‍ നിന്ന് അല്‍ നെയാദിയും മറ്റ് ശാസത്രഞ്ജരും ഭൂമിയില്‍ തിരിച്ചെത്തിയത്. ബഹിരാകശ നിലയത്തില്‍ 200ഓളം പരീക്ഷണങ്ങളിലാണ് നെയാദി പങ്കാളിയായത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടത്തോടെയാണ് നെയാദി യുഎഇയില്‍ തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്ത് നടന്ന ചിത്രവും നെയാദിക്ക് സ്വന്തം.