Entertainment

‘നന്ദി അബുദബി…’; ഇന്നലെ നടന്ന ‘ഭ്രമയുഗം’ ട്രെയ്‌ലർ ലോഞ്ചിൽ കറുപ്പണിഞ്ഞ് മാസായി മമ്മൂക്ക

Published

on

ഇന്നലെ അബുദബിയിൽ നടന്ന ‘ഭ്രമയുഗം’ ട്രെയ്‌ലർ ലോഞ്ച് പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ മമ്മൂട്ടി. മഹാ ജനാവലിയായിരുന്നു അബുദബി അൽ വഹ്ദ മാളിൽ എത്തിച്ചേർന്നത്. ഇപ്പോഴിതാ നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

‘മലയാളത്തിൻ്റെ സുൽത്താൻ’, ‘ഇക്ക പൊളിച്ചു’, ‘വന്നത് അറിഞ്ഞില്ലലോ’, എന്നിങ്ങനെ നീളുന്ന കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി വേദിയിലേക്ക് എത്തിയതോടെ ആരാധകർ ആവേശഭരിതരായി ട്രെയ്‌ലർ ലോഞ്ചിന് ശേഷം നടൻ കാണികളെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങിയത്.

‘ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്. ശൂന്യമായ മനസ്സോടുകൂടി വേണം ഈ സിനിമ കാണാൻ’, എന്ന് മമ്മൂട്ടി ഇന്നലെ പറയുക ഉണ്ടായി. ട്രെയ്‌ലർ ലോഞ്ചിനായി മമ്മൂട്ടി പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version