Gulf

യുഎഇയിൽ താപനില കുറയുന്നു; വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത

Published

on

അബുദാബി: യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. അതേ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വേനല്‍ക്കാലം ആരംഭിച്ചതിന് പിന്നാലെ യുഎഇയില്‍ താപനില മൂന്ന് തവണ 50 ഡിഗ്രിക്ക് സെല്‍ഷ്യസിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ താപ നില ക്രമാതീതമായി കുറയുന്നുവെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. ഇനിയുളള ആഴ്ചകളില്‍ താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.

രാജ്യത്ത് കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പത്തിലും മാറ്റമുണ്ടാകും. യുഎഇയുടെ ആകശത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാജ്യം ശൈത്യത്തിലേക്ക് പോവുകയാണ്. സുഹൈല്‍ എത്തിയാല്‍ നാല്‍പ്പത് ദിവസങ്ങള്‍ക്കപ്പുറം ശൈത്യകാലം ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഷാര്‍ജ, ഫുജൈറ ഉള്‍പ്പെടെയുളള വിവിധ എമിറേറ്റുകളില്‍  നേരിയ തോതില്‍ മഴ പെയ്തു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്ലൗഡ് സീഡീംഗ് യഞ്ജം നടത്താനുളള തയ്യാറെടുപ്പിലാണ് യുഎഇ കാലാവസ്ഥാ കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version