ദുബായ്: ടിസിഎലിന്റെ മിനി എല്‍ഇഡി ടിവി ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സി845. അനന്തമായ കോണ്‍ട്രാസ്റ്റ് അളവുകള്‍, ഉയര്‍ന്ന കാര്യക്ഷമത, വൈഡ് ലുമിനസ് ആംഗിള്‍ മിനി എല്‍ഇഡികള്‍ എന്നിവ ലഭ്യമാക്കി പ്രവര്‍ത്തന വഴിയില്‍ കൂടുതല്‍ ലോക്കല്‍ ഡിമ്മിംഗ് സോണുകള്‍ ഈ ബ്രാന്റ് മുന്നോട്ട് വെക്കുന്നു. 55”, 65”, 75”, 85” മോഡലുകള്‍ 3.0 സപ്പോര്‍ട്ടോടെ എഐപിക്യു പ്രോസസ്സര്‍ ടിസിഎല്‍ സി845 പ്രദാനം ചെയ്യുന്നു. ഡോള്‍ബി വിഷന്‍ ഐക്യു & ഡോള്‍ബി അറ്റ്‌മോസ് എന്നിവ സമാനതകളില്ലാത്ത ശബ്ദത്തോടൊപ്പം മികച്ച ചിത്ര നിലവാരം നല്‍കുന്നു.
തടസ്സങ്ങളില്ലാത്ത ആരോഗ്യകരമായ കണക്റ്റഡ് ജീവിത ശൈലി സാധ്യമാക്കാനുള്ള ലക്ഷ്യത്തോടെ ടിസിഎല്‍ പുതിയ ഗൃഹോപകരണങ്ങളുടെ ഒരു സ്യൂട്ടും പുറത്തിറക്കി. ബ്രാന്‍ഡ് എയര്‍ കണ്ടീഷനറുകളെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പങ്കിട്ടു. അതിന്റെ നൂതനമായ ജെന്റില്‍ കൂള്‍ സീരീസിനൊപ്പം പുതിയ സ്‌ളീക് മിനിമലിസ്റ്റ്, എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന ഡിസൈന്‍ എന്നിവ സവിശേഷതകളാണ്. ടിസിഎല്‍ അതിന്റെ ഏറ്റവും പുതിയ റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. ടിസിഎല്‍ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക ജനറല്‍ മാനേജര്‍ സണ്ണി യാംങ്, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് മിന്‍ഹാജുദ്ദീന്‍ എന്നിവരും പുതിയ ഉത്പന്നങ്ങളെ കുറിച്ച് വിവരിച്ചു.