‘പണം കൈമാറ്റം ചെയ്യുന്നതിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ബഹ്‌റൈൻ നിരവധി അന്താരാഷ്ട്ര കരാറുകളിലും പരസ്പര ഉടമ്പടികളും ഒപ്പുവെച്ചിട്ടുണ്ട്. അത് ലംഘിക്കാതിരിക്കാൻ പ്രതിജ്ഞാബദ്ധമാണ്,’ സർക്കാർ എംപിമാർക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ബഹ്റൈനിലെ കമ്പനികളിലും ബാങ്കുകളിലും നേതൃസ്ഥാനത്തുളള പ്രവാസികൾ മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ ഇത് കാരണമാകും. നികുതികൾ തൊഴിലാളികൾ അടക്കാതിരിക്കുകയും സ്‌പോൺസർമാർ അടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും പുതിയ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.