Bahrain

ഓഹരി തിരികെ വാങ്ങുന്നതിൽ ടാറ്റ ഗ്രൂപ്പ് മുന്നിൽ; 10 വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത് 83,000 കോടി

Published

on

വിപണിയിൽ വ്യാപാരത്തിനായി ലഭ്യമായ ഓഹരികളുടെ എണ്ണം താഴ്ത്തുന്നതിനായി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഭാഗത്തു നിന്നുള്ള കോർപറേറ്റ് നടപടിയാണ് ഷെയർ ബൈബാക്ക്. പൊതുവേ ഓഹരിയുടെ വിപണി വിലയേക്കാളും ഉയർന്ന വില വാഗ്ദാനം ചെയ്താണ് കമ്പനി ഓഹരികൾ മടക്കിവാങ്ങുക. ഓഹരിയുടെ അന്തർലീന മൂല്യം ഉയർത്തുന്നതിനായും ഷെയർ ബൈബാക്ക് നടത്താറുണ്ട്.

കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി കമ്പനികളാണ് ഷെയർ ബൈബാക്ക് നടത്തിയത്. ഇതിൽ പ്രമുഖരായ അഞ്ച് കമ്പനികൾ മാത്രം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഷെയർ ബൈബാക്കിനു വേണ്ടി രണ്ട് ലക്ഷം കോടി രൂപയിലധികമാണ് ചെലവിട്ടത്. ഇതിൽ 10 വർഷത്തിനിടെ അഞ്ച് തവണകളായി 83,000 കോടി രൂപ ചെലവിട്ട ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഷെയർ ബൈബാക്ക് കണക്കിൽ മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദ കാലയളവിൽ ഏറ്റവും കൂടുതൽ തുക ഓഹരികൾ മടക്കിവാങ്ങുന്നതിനായി ചെലവിട്ട ഏഴ് കമ്പനികളുടെ വിശദാംശം ചുവടെ ചേർക്കുന്നു.

ടിസിഎസ്

  • കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 5 തവണ
  • ഓഹരികൾ മടക്കിവാങ്ങുന്നതിനായി ടിസിഎസ് ചെലവിട്ട തുക : 83,000 കോടി രൂപ
  • ഓഹരിയുടെ നിലവിലുള്ള വിപണി വില : 3,861 രൂപ

വിപ്രോ

  • കഴിഞ്ഞ 10 വർഷക്കാലയളവിൽ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 5 തവണ
  • ഓഹരികൾ മടക്കിവാങ്ങുന്നതിനായി വിപ്രോ ചെലവിട്ട തുക : 45,500 കോടി രൂപ
  • ഓഹരിയുടെ നിലവിലുള്ള വിപണി വില : 485 രൂപ

 

ഇൻഫോസിസ്

  • കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 4 തവണ
  • ഓഹരികൾ മടക്കിവാങ്ങുന്നതിനായി ഇൻഫോസിസ് ചെലവിട്ട തുക : 39,760 കോടി രൂപ
  • ഓഹരിയുടെ നിലവിലുള്ള വിപണി വില : 1,632 രൂപ

ലാർസൺ & ട്യൂബ്രോ (എൽ&ടി)

  • കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 1 തവണ
  • ഓഹരികൾ മടക്കിവാങ്ങുന്നതിനായി എൽ&ടി ചെലവിട്ട തുക : 10,000 കോടി രൂപ
  • ഓഹരിയുടെ നിലവിലുള്ള വിപണി വില : 3,574 രൂ
  • എൻഎംഡിസി
    • കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 3 തവണ
    • ഓഹരികൾ മടക്കിവാങ്ങുന്നതിനായി എൻഎംഡിസി ചെലവിട്ട തുക : 9,906 കോടി രൂപ
    • ഓഹരിയുടെ നിലവിലുള്ള വിപണി വില : 213 രൂപ
    • എച്ച്സിഎൽ ടെക്നോളജീസ്
      • കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 2 തവണ
      • ഓഹരികൾ മടക്കിവാങ്ങുന്നതിനായി എച്ച്സിഎൽ ടെക്നോളജീസ് ചെലവിട്ട തുക : 7,500 കോടി രൂപ
      • ഓഹരിയുടെ നിലവിലുള്ള വിപണി വില : 1,555 രൂപ

      എൻഎച്ച്പിസി

      • കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി നടത്തിയ ഷെയർ ബൈബാക്കുകൾ : 3 തവണ
      • ഓഹരികൾ മടക്കിവാങ്ങുന്നതിനായി എൻഎച്ച്പിസി ചെലവിട്ട തുക : 5,584 കോടി രൂപ
      • ഓഹരിയുടെ നിലവിലുള്ള വിപണി വില : 72.4 രൂപ

      (Disclaimer : മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇത് നിക്ഷേപത്തിനുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപത്തിൽ നിന്നുള്ള ആദായം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ്, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും നിങ്ങൾക്ക് മാർഗനിർദേശം തേടാം.)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version