ഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ഏര്‍പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമാണെന്ന് കരുതാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്നും കോടതി പറഞ്ഞു. ദേശ സുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
2022 ജനുവരി 31നാണ് മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ ചാനല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചാനലിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുന്നതിനിടെയായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി