Gulf

‘സുഹൈൽ’ ഇന്ന് എത്തും; യുഎഇ കൊടും ചൂടില്‍ നിന്ന് ശൈത്യത്തിലേക്ക്

Published

on

അബുദബി: ശൈത്യകാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഇന്ന് യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നാണ് അസ്‌ട്രോണമി വിഭാഗത്തിന്റെ നിരീക്ഷണം. സുഹൈല്‍ നക്ഷത്രം തെളിയുന്നതോടെ രാജ്യം കൊടുംചൂടില്‍ നിന്ന് പതിയെ ശൈത്യത്തിലേയ്ക്ക് കടക്കും. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്.

അതേസമയം ചൂട് കുത്തനെ കുറയുകയല്ല ചെയ്യുക. തുടര്‍ന്നുള്ള ആഴ്ച്കളിള്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും വേനല്‍ക്കാലത്തിന് അവസാനമാകുക. സുഹൈല്‍ ഉദിച്ച് നാല്‍പ്പത് ദിവസത്തിന് ശേഷമായിരിക്കും ശൈത്യകാലം പൂർണ്ണമായ തോതിൽ ആരംഭിക്കുക. രാജ്യത്തെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യത്തിലും വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകും.

ഇനിയുള്ള രണ്ട് മാസക്കാലം പകലിന്റെ ദൈര്‍ഘ്യം 13 മണിക്കൂറില്‍ താഴെയായിരിക്കും. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും. സിറിയസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുളള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ശൈത്യകാലം ഏപ്രില്‍ അവസാനം വരെ നീണ്ടുനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version