Gulf

മക്കയിലേക്കുള്ള ബസ് സർവീസ് വിജയം ; 18 മാസം കൊണ്ട് സഞ്ചരിച്ചത് 100 ദശലക്ഷം പേർ

Published

on

സൗദി: മക്ക ബസ് പദ്ധതി സൗദി ഘട്ടംഘട്ടമായാണ് പൂർത്തിയാക്കുന്നത്. തീർഥാടനത്തിന് എത്തുന്ന യാത്രക്കാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പദ്ധതി സൗദി കൊണ്ടുവന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മക്ക സർവീസ് വിജയമാണെന്ന് അധികൃതർ വ്യക്തമാക്കി. 18 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 100 ദശലക്ഷം ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിച്ചെന്ന് സർക്കാർ ഏജൻസി അറിയിച്ചു.

നഗരത്തിലെ താമസക്കാരും സന്ദർശകരും ഉൾപ്പടെ 1.7 ദശലക്ഷം യാത്രകളാണ് ബസ് നടത്തിയതെന്ന് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റുകൾ വ്യക്തമാക്കി. മക്ക ബസ് ഗതാഗത പദ്ധതി സൗദി പ്രഖ്യാപിച്ചതേടെ വിശുദ്ധ നഗരത്തിലേക്കുള്ള തിരക്ക് നിയന്ത്രിക്കാൻ സാധിച്ചു. ആധുനികവും പരിസ്ഥിതി സൗഹൃദവും ആയ ബസുകൾ ആണ് പലതും. ബസുകൾ സർവീസുകൾ തുടങ്ങിയതോടെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാൻ സാധിച്ചു. ഇത് വഴി തിരക്ക് കുറക്കുക മാത്രമല്ല, അന്തരീക്ഷ മലിനീകരണം കുറക്കാനും സാധിച്ചു. ഇസ്‌ലാമിലെ ഏറ്റവും വലിയ പുണ്യസ്ഥലമാണ് മക്ക. ഇവിടെ എത്തുന്ന തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് വേണ്ടി വലിയ പദ്ധതികൾ ആണ് രൂപീകരിച്ചിരിക്കുന്നത്. പുണ്യസ്ഥലങ്ങളും പ്രദേശവും നവീകരിക്കുന്നതിന് വേണ്ടി 2018-ലാണ് കമ്മീഷൻ രൂപീകരിച്ചത്.

സൗദിക്ക് അകത്ത് നിന്നും പുറത്തു നിന്നും ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ ആണ് ഒരോ വർഷവും സൗദിയിൽ എത്തുന്നത്. എല്ലാ വർഷവും ഹജ്ജ് കർമം നിർഹവഹിക്കാൻ എത്തുന്നവരും കൂടാതെ ഉംറ നിർവഹിക്കാൻ വേണ്ടി എത്തും. ഇത്തരത്തിൽ ചെറിയ തീർഥാടനത്തിനായി നിരവധി പേരാണ് എല്ലാവർഷവും എത്തുന്നത്. ഹജ്ജ് സീസൺ കഴിഞ്ഞാലും ഉംറ നിർവഹിക്കാൻ വേണ്ടി നിരവധി പേർ മക്കയിൽ എത്തുന്നുണ്ട്.

കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് സൗദി ആളുകളെ എത്തിച്ചിരുന്നത്. പിന്നീട് രണ്ട് വർഷത്തിന് ശേഷം ആണ് പൂർണ്ണമായും ആളുകളെ എത്തിക്കാൻ തുടങ്ങിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായി കൊവിഡിന് ശേഷം ഏകദേശം 1.8 ദശലക്ഷം തീർഥാടകർ ഹജ്ജ്- ഉംറ കർമ്മത്തിനായി എത്തി. ശാരീരികമായും സാമ്പത്തികമായും കഴിവുള്ളപ്പോൾ ആണ് എല്ലാവരും ഹജ്ജ് ഉംറ നിർവഹിക്കാൻ വേണ്ടി എത്തുന്നത്.

ഏറ്റവും കൂടുതൽ ആളുകൾ ഉംറ നിർവഹിക്കാൻ വേണ്ടിയെത്തുന്നത് റമദാൻ മാസത്തിലാണ്. അന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് ക്രമീകരിക്കുന്നതിന് വേണ്ടി വലിയ സൗകര്യങ്ങൾ ആണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ തീർഥാടകർക്ക് രാജ്യത്തേക്ക് വരാൻ വേണ്ടി യാത്രയിലുള്ള ക്രമീകരങ്ങൾ ലഘൂകരിക്കുകയും ചെയ്തു. ഇതെല്ലാം രാജ്യത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കാരണമായി.

ഉംറക്കായി എത്തുന്നവർക്ക് ആദ്യം 30 ദിവസത്തെ വിസയാണ് നൽകിയിരുന്നു. എന്നാൽ പിന്നീട് അത് 90 ദിവസത്തേക്ക് മാറ്റി. കര, വ്യോമ, കടൽ വഴി ഈ വിസയുള്ള വർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും. ഇവർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനും രാജ്യത്തേക്ക് എത്താനും സാധിക്കും. വനിതാ തീർഥാടകർക്ക് ആദ്യം രാജ്യത്തേക്ക് വരണമെങ്കിൽ പുരുഷൻമാരുടെ സഹായം വേണമായിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. വനിതകൾക്ക് സ്വന്തമായി വരാൻ സാധിക്കുന്ന നിയമം ആയതിനാൽ നിരവധി വനികൾ ഒറ്റക്ക് ഉംറക്കായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version