ഹൈദരാബാദ്: തെരുവ് നായകളുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ നിസാമാബാദില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി കളിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. പിതാവിനൊപ്പം കുട്ടിയും എത്തിയതായിരുന്നു. തനിയെ നടക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് മൂന്ന് നായകള്‍ എത്തുന്നതും ആക്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നായകളുടെ ആക്രമണത്തില്‍ താഴെ വീണു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.