Bahrain

നി​യ​മം പാ​ലി​ക്കാ​തെ പ​തി​ച്ച സ്റ്റി​ക്ക​റു​ക​ളും നോ​ട്ടീ​സു​ക​ളും; ബഹ്റെെനിൽ നീ​ക്കം ചെ​യ്​​തത് 2700 പോ​സ്റ്റ​റു​ക​ൾ

Published

on

ബഹ്റെെൻ: നിയമം പാലിക്കാതെ സ്റ്റിക്കർ പതിച്ച കേസിൽ ബഹ്റെെനിൽ വിവിധ സ്ഥലങ്ങളിൽ നടപടി. വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും ആണ് നീക്കം ചെയ്തത്. ബഹ്റെെൻ ക്യാപിറ്റൽ മുൻസിപ്പൽ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്.

അലക്ഷ്യമായി പലയിടങ്ങളിലും സ്റ്റിക്കർ പതിച്ചു. നിയമം പാലിക്കാതെ പതിച്ച സ്റ്റിക്കറുകളും നോട്ടീസുകളും പരിശോധനയിൽ അധികൃതർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത് നീക്കം ചെയ്തത്. ഹൂറ, ഗുദൈബിയ, ജുഫൈർ, ഉമ്മുൽ ഹസം, മനാമ സെൻട്രൽ എന്നിവിടങ്ങളിലാണ് കൂടുതൽ പോസ്റ്റുകൾ പതിച്ചിരുന്നത്. ചിലയിടങ്ങളിൽ ട്രാഫിക് ബോർഡുകളിൽ ഇത്തരത്തിലുള്ള പോസ്റ്ററുകൾ ഒട്ടിച്ചത് നീക്കം ചെയ്തു. വൈദ്യുതി വിളക്ക് സാപിച്ചിരിക്കുന്ന കാലുകളിലും ഇത്തരത്തിലുള്ള പോസ്റ്ററുകൾ പചിച്ചതും ശ്രദ്ധയിൽപ്പെട്ടിരുന്നു ഇതെല്ലാം ആണ് നീക്കം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version