അബുദാബി: ടെർമിനൽ എ വന്നതോടെ അബുദാബി വിമാനത്താവളത്തിന്റെ രൂപത്തിലും വലിയ മാറ്റം വന്നു. ആധുനിക സൗകര്യങ്ങളോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ശേഷിയുള്ള പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുകയാണ് അബുദാബി രാജ്യാന്തര വിമാനത്താവ അധികൃതർ.
പുതുക്കിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത മാസം 9ന് നടക്കും. അന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളം സായിദ് രാജ്യാന്തര വിമാനത്താവളം എന്ന പേരിൽ ആയിരിക്കും ഇത് അറിയപ്പെടുന്നത്. പ്രതിവർഷം നാലര കോടി യാത്രക്കാരെ ഇതുവഴി യാത്ര ചെയ്യിപ്പിക്കാൻ സാധിക്കും എന്നാണ് കണക്ക് കൂട്ടുന്നത്. ഒരേ സമയം പറന്നുയരുന്നത് 79 വിമാനങ്ങൾ ആയിരിക്കും. മണിക്കൂറിൽ 11,000 യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്നും പുറത്തു പോകാൻ സാധിക്കും.
പരിശോധകൾക്ക് ബയോമെട്രിക് സംവിധാനങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ യാത്രകൽക്കുള്ള നടപടികൾ വേഗത്തിലാകും. ചില്ലറ വിൽപന കേന്ദ്രങ്ങൾക്കും ഭോജനശാലകൾക്കുമായി 35,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. 163 കൗണ്ടറുകളാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.