Kerala

‘പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ, ഇത് അവസാനിപ്പിക്കണം’; അരിക്കൊമ്പനൊപ്പം മറ്റ് ആനക്കൂട്ടങ്ങളുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Published

on

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനജീവിതം ദുസ്സഹമാക്കിയതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിയുതിർത്ത് പിടികൂടി നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ.

തമിഴ്നാട് വനമേഖലയിലുള്ള അരിക്കൊമ്പനെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. അരിക്കൊമ്പൻ ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായുമുള്ള തെറ്റായ പ്രചാരണങ്ങൾ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്നുണ്ട്. ഇത്തരണം പ്രചാരണം അവസാനിപ്പിക്കണം. അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. ഓഗസ്റ്റ് 19, 20 തീയതികളില്‍ കളക്കാട് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടറും തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നതെന്നും സമീപത്ത് മറ്റ് ആനക്കുട്ടങ്ങള്‍ ഉണ്ടെന്നും തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

റേഡിയോ കോളറില്‍ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്‌നലുകളിലൂടെ ആനയുടെ ചലനം നിരന്തരം നിരിക്ഷിക്കുന്നുമുണ്ട്. കേരള വനം വകുപ്പും റേഡിയോ കോളര്‍ വഴി പെരിയാറില്‍ ലഭിക്കുന്ന സിഗ്നലുകള്‍ പരിശോധിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. അരിക്കൊമ്പനെ സംബന്ധിച്ചുള്ള വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പ്രചാരണങ്ങള്‍ നടത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രി വനം മന്ത്രി എകെ ശശീന്ദ്രൻ കുറിപ്പിൽ വ്യക്തമാക്കി.

ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ആന ആരോഗ്യവാനാണെന്നും ഉന്മേഷവാനാണെന്നും വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിവാദങ്ങളും തെറ്റായ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരണവുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version