U.A.E

പ്രാ​ർ​ഥ​ന​ക്ക് പു​റ​മെ സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ളും; ദുബായ് ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം എത്തിയത് 16 ലക്ഷം സന്ദർശകർ

Published

on

ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ ജബൽ അലിയിൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്രത്തിൽ എത്തിയത് 16 ലക്ഷം സന്ദർശകർ. വിവ രാജ്യങ്ങളിൽ നിന്നാണ് ഇത്രയും പേർ ഇവിടെ എത്തിയിരിക്കുന്നത്. പ്രാർഥനക്ക് പുറമെ സാമൂഹിക ഒത്തുചേരലുകൾക്കും ഇവിടെ നടക്കാറുണ്ട്.
നവജാത ശിശുക്കളുമായി പ്രത്യേക പ്രാർഥനകൾക്ക് പലരും എത്തുന്നുണ്ട്. കുട്ടികളുടെ ജന്മദിന ആഘോഷങ്ങൾക്കും, വിവാഹങ്ങൾക്കും വരെ ഇവിടെ വേദിയാകാറുണ്ട്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ദുബായിലെ ജബൽ അലിയിൽ നിർമ്മാണം പൂർത്തിയായ ക്ഷേത്രം വിശ്വാസികൾക്കായി അധികൃതർ തുറന്നു കൊടുത്തത്. ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും നിരവധി പേർ ആണ് ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. 20,000ത്തിനു മുകളിൽ സന്ദർശകരെത്തിയ ചില ദിവസങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. ഒക്ടോബറിലാണ്. ദീപാവലി, ദസറ ആഘോഷങ്ങൾ നടന്ന സമയമായിരുന്നു ആ ദിവസങ്ങളിൽ. ഇത്തവണത്തെ ഓണാഘോഷദിവസങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ജബൽ അലിയിലെ ഏഴു ക്രിസ്ത്യൻ ദേവാലയങ്ങൾക്കും ഗുരുദ്വാരക്കും അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് നില കെട്ടിടത്തിൽ ആണ് ഈ ക്ഷേത്രം. 16 മൂർത്തികൾ ആണ് ഇവിടെ പ്രതിഷ്ഠവെച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലെയും പ്രധാന ആരാധനാമൂർത്തികൾക്കു പുറമെ സിഖ് ആരാധനക്കുള്ള സൗകര്യവും ഇവിടെ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി മലയാളികളുടെ പ്രധാന ആരാധനാമൂർത്തികളും ഇവിടെയുണ്ട്.

ത്രീഡി പ്രിന്‍റ് ചെയ്ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാർഥനാ ഹാൾ ഇവിടെയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺലൈൻ ബുക്കിങ് അനുസരിച്ചാണ് നടക്കുന്നത്. ബർദുബൈയിൽ 1958 മുതൽ ഹിന്ദു ക്ഷേത്രം ഉണ്ട്. വിശേഷ ദിവസങ്ങളിൽ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ ക്ഷേത്രം നിർമ്മിക്കാൻ അധികൃതർ തീരുമാനിച്ചത്. മൂന്നു വർഷം മുമ്പാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. ഇത് കൂടാതെ അബുദാബിയിൽ മറ്റൊരു ക്ഷേത്രം കൂടി നിർമ്മാണം പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version