യുഎഇ: താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ യുവാവാണ് മരിച്ചത്. സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു അപകടം നടന്നത്.
വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് ആണ് മരിച്ചത്. 36 വയസായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.