സൗദി: കേരളത്തില്‍ നിന്നും നടന്നു ഹജ്ജ് ചെയ്യാൻ വേണ്ടി പുറപ്പെട്ട ഷിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ഇന്നലെയാണ് അദ്ദേഹം മദീനയിൽ എത്തിയത്. ഇന്ന് മസ്ജിദുന്നബവിയിൽ അദ്ദേഹം സന്ദർശനം നടത്തും. 2022 ജൂണ്‍ രണ്ടിനാണ് അദ്ദേഹം കേരളത്തിൽ നിന്നും നടത്തം ആരംഭിച്ചത്.
യാത്ര ചെയ്യുന്ന സമയത്ത് വലിയ പ്രതിസന്ധിയാണ് അദ്ദേഹം നേരിട്ടത്. എണ്ണായിരത്തിലേറെ കിലോമീറ്റര്‍ മറികടന്നാണ് ഷിഹാബ് പുണ്യഭൂമിയിലെത്തിയത്. ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കാൻ ആണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഹജ്ജിന് 25 ദിവസം മുമ്പായിരിക്കും മദീനയില്‍ നിന്നും അദ്ദേഹം കാൽനടയായി മക്കയിലെത്തുക.
ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ, അവിടെ നിന്നും ഇറാനിലേക്ക് പോയി. പിന്നീട് കുവെെറ്റ് വഴിയാണ് അദ്ദേഹം സൗദിയിൽ എത്തിയത്. സൗദി- കുവെെറ്റ് അതിർത്തിയിൽ രണ്ട് കിലോമീറ്റർ മാത്രമാണ് വാഹനത്തില്‍ സഞ്ചരിച്ചതെന്നും ബാക്കിയെല്ലാം നടന്നാണ് സഞ്ചരിച്ചതെന്നും ഷിഹാബ് പറഞ്ഞു.