Gulf

ദുബായിലെ ഷെയ്ഖ് സായിദ് റോഡ് ഇനി ബുർജ് ഖലീഫ റോഡ്; 28 മേഖലകളുടെ പേര് മാറ്റി

Published

on

അബുദാബി: ദുബായിയിലെ ഷെയ്ഖ് സായിദ് റോഡിലെ 28 മേഖലകളുടെ പേര് മാറ്റി. ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റോഡ് ആണ് ഷെയ്ഖ് സായിദ് റോഡ്. ഷെയ്ഖ് സായിദ് റോഡ് ഇനി ബുർജ് ഖലീഫ റോഡ് എന്ന് അറിയപ്പെടും. ദുബായിയിലെ ഏറ്റവും തിരക്കുളള റോഡ് ആണ് ഷെയ്ഖ് സായിദ് റോഡ്.

മോട്ടോർ സിറ്റിയുടെ പേര് അൽ ഹെബിയ ഫസ്റ്റ് എന്നാക്കി. റാഞ്ചസ് എന്ന മേഖലയുടെ പേര് മാറ്റി വാദി അൽ അസഫ എന്നാക്കി മാറ്റി. സ്പോർട്സ് സിറ്റി ഇനി അൽ ഹെബിയ ഫോർത്ത് എന്ന് അറിയപ്പെടും. അൽ ഖൂസ് 2 എന്ന സ്ഥലം ഇനി ഗദീർ അൽ തായർ എന്ന പേരിൽ അറിയപ്പെടും.

ഗോൾഫ് സിറ്റി ഇനി അൽ ഹെബിയ 5 എന്ന് അറിയപ്പെടും. അൽ മിനാ എന്ന മേഖലയുടെ പേര് മദീനത്ത് ദുബായ് അൽ മെലാഹിയാഹ് എന്നാക്കി മാറ്റി. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ആണ് സ്ഥലങ്ങൾ പുനർനാമകരണം ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി അപ്പാർട്ട്‌മെന്റുകളും ഓഫീസുകളും ഹോട്ടൽ എന്നിവയുമുണ്ട്. നിക്ഷേപകർ, വിനോദസഞ്ചാരികൾ എന്നിവർക്ക് പ്രിയമുളള ഇടം കൂടിയാണ് ഈ മേഖല.

റോഡുകൾക്ക് പേരിടുന്നതിനുള്ള പുതിയ സംവിധാനം ദുബായ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പേര് മാറ്റിയിരുന്നു. പ്രാദേശികമായി കാണപ്പെടുന്ന വൃക്ഷങ്ങളുടെ പേര് ആണ് നൽകിയത്. അൽ ഗാഫ് സ്ട്രീറ്റ്, അൽ സിദ്ർ, ബാസിൽ, അൽ ഫാഗ്ഗി, അൽ സമർ, അൽ ഷാരിഷ് എന്നിങ്ങനയാണ് അൽ ഖവാനീജ് 2 മേഖലയിലെ റോഡുകളുടെ പേര്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version