ദുബായ് : ദുബായ് കിരീടാവകാശിയുടെ പൊന്നുണ്ണിയെ ചേര്‍ത്തുപിടിച്ച് മുത്തച്ഛൻ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നാമത്തെ കുഞ്ഞ് ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മടിയിൽ വച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ‘ദൈവം അവരെ സംരക്ഷിക്കട്ടെ’. കുഞ്ഞിനെ മടിയിൽ വച്ച ഷെയ്ഖ് മുഹമ്മദിനടുത്ത് ഷെയ്ഖ് ഹംദാൻ നിൽക്കുന്നതും ചിത്രത്തിലുണ്ട്.