Gulf

ഖുർആൻ പാരായണ മത്സരവുമായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം വുമൺസ് വിംഗ്

Published

on

ഷാർജ: യുഎയിലെ 20നും 45നും ഇടയില്‍ പ്രായമുള്ള മലയാളി സ്ത്രീകൾക്കായി ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം വുമൺസ് വിംഗ് സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം വേറിട്ട പരിപാടിയായി. 70ലേറെ മത്സരാർഥികളെ ഓഡിഷൻ നടത്തിയാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് 20 പേർ യോഗ്യത നേടിയത്. ഹഫ്സ മുഹമ്മദ്‌ ഹലീം, തസ്‌ലീം മുഹമ്മദ്‌ അസ്‌ലം എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ റസീന പി എം (കോഴിക്കോട്) ഒന്നാം സ്ഥാനവും, റമീസ (കോഴിക്കോട്) രണ്ടാം സ്ഥാനവും ഷമീറ അബ്ദുൽ കാദർ (മലപ്പുറം) മൂന്നാം സ്ഥാനവും നേടി. ഗ്രാൻഡ് ഫിനാലെ സമാപനസമ്മേളനം ഷാർജ കെഎംസിസി വനിതാ വിംഗ് പ്രസിഡണ്ട് ഫെബിനാ റഷീദാണ് ഉദ്ഘാടനം ചെയ്തത്.

വിജയികൾക്കും ഫൈനലിൽ പങ്കെടുത്ത മാസരാർഥികൾക്കുമുള്ള സമ്മാനദാനങ്ങൾ ഫബീന ടീച്ചർ, ഡോക്ടർ ഫാത്തിമ, റീന സലീം, സജ്‌ന ഉമ്മർ, ജമീല അലവി, നിഷ സലാം, സമീറ കണ്ണൂർ, ഷംന നിസാം, ഹാരിഷ നജീബ്, ബൽക്കീസ് മുഹമ്മദ്‌, ഷെറീന നെജു, സബീന ഹനീജ്, ഡോക്ടർ ഹസീന സനീജ്, ജസീല ഇസ്ഹാഖ്, നൈമ ഹൈദർ, റുക്‌സാന നൗഷാദ്, ഷഹീറ ബഷീർ എന്നിവർ വിതരണം ചെയ്തു.

കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് ഹാരിഷ നജീബ് അധ്യക്ഷത വഹിച്ചു. ഡോക്ടർ ഫാത്തിമ (സ്റ്റാർ മെഡിക്കൽ സെന്റർ-ഷാർജ) ദുബൈ കെഎംസിസി വനിതാ വിങ് ജനറൽ സെക്രട്ടറി റീന , ഷാർജ കെ എം സി സി വനിതാ വിംഗ് ആക്ടിങ് ജനറൽ സെക്രട്ടറി ഫർഹ അർഷിൽ, നിഷാ സലാം (ഫൈൻ ടൂൾസ്), ജമീല അലവി (വിയെസ് ഗ്രൂപ്പ്‌ )എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷാർജ കെ എം സി സി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സജ്‌ന ഉമ്മർ, ട്രഷറർ ഷംന നിസാം എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ വിങ് വൈസ് പ്രസിഡണ്ടുമാരായ ബൽക്കീസ് മുഹമ്മദ്‌, നിഷ ശിഹാബ്, സെക്രട്ടറി സബീന ഹനീജ്, മണലൂർ മണ്ഡലം പ്രസിഡണ്ട്‌ റുക്‌സാന നൗഷാദ്, ജനറൽ സെക്രട്ടറി ശഹീറ ബഷീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രോഗ്രാം ചീഫ് കോഡിനേറ്റർ ഷെറീന നെജു, മണ്ഡലം ട്രെഷറർ നഈമ ഹൈദർ, വൈസ് പ്രസിഡണ്ട്‌ ഫസ്‌ന വഫിയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതാ വിങ് മണ്ഡലം ജനറൽ സെക്രട്ടറി ജസീല ഇസ്ഹാഖ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഡോ.ഹസീന സനീജ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version