ഷാർജ: ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം മെയ് 17 ഉച്ചയ്ക്ക് 3 മണിയ്ക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിക്കും.
പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലാളികൾ കമ്പനി ഉടമകളിൽ നിന്നും നേരിടുന്ന വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും, വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിൽ നേരിടുന്ന കാലതാമസം, തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരവും നടപടിക്രമങ്ങളും സംബന്ധിച്ച ചർച്ചകൾ എന്നിവയാണ് ഫെബ്രുവരി മാസത്തിലെ ഓപ്പൺ ഫോറത്തിൽ നടന്നത്. ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പ്രശ്നങ്ങൾ ആയിരിക്കും കോൺസുലേറ്റിന്റെ ശ്രദ്ധകൊണ്ടു വരുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ഓപ്പൺ ഫോറത്തിൽ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാറും, അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും. പ്രവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് ഇത്തരം ഫോറങ്ങൾ ഉപകരിക്കുമെന്നും ഈ അവസരം എല്ലാ ഇന്ത്യക്കാരും ഉപയോഗിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും പറഞ്ഞു.