Gulf

ഷാർജ മുൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇ.പി ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി

Published

on

ഷാർജ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഡോ. ഇ.പി ജോൺസന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി. ചടങ്ങിൽ സിഇഒ സലാം പാപ്പിനിശ്ശേരി അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി ആദരിച്ചു. അഡ്വ. ഷൗക്കത്തലി സഖാഫി സ്വാഗതവും അഡ്വ.യാസർ സഖാഫി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, മീഡിയ കോർഡിനേറ്റർ അൻഷീറ അസീസ് ആശംസയും, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജെ.ജോർജ് നന്ദിയും പറഞ്ഞു.

നാലു പതിറ്റാണ്ടു കാലമായി യുഎഇ മണ്ണിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം പ്രവാസലോകത്തെ അഖണ്ഡതയും മാനവിക മൂല്യങ്ങളും മുറുകെപിടിച്ചു പ്രവാസി മനസുകളിൽ ജനകീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ്.

ചടങ്ങിൽ യുഎഇ അഭിഭാഷകനായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, ഷഫ്‌ന ഹാറൂൺ, റഹീമ ഷനീദ്, യാബ് ലീഗൽ സർവീസസിന്റെ മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version