ഷാർജ :”കുഞ്ഞുമനസ്സുകൾക്കായി അറിവിന്റെ വലിയലോകം തുറന്നുകൊണ്ട് ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് (ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ – എസ്.സി.ആർ.എഫ്.) ബുധനാഴ്ച തുടക്കമായി വായനോത്സവത്തിന്റെ 15-ാമത് പതിപ്പിനാണ് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായത് ബുധനാഴ്ച രാവിലെ 11 മണിക്ക് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു . വൈകീട്ട് നാലുമണിക്ക് കുട്ടികൾക്കും പൊതുജനങ്ങൾക്കും മേളയിൽ പ്രവേശിക്കാം. ബാലസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുകൂടിയാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) വർഷംതോറും കുട്ടികളുടെ വായനോത്സവം സംഘടിപ്പിക്കുന്നത്.”
ഇത്തവണത്തെ 15 )മത് കുട്ടികളുടെ വായനോത്സവം 12 ദിവസം നീളും. ഒരിക്കൽ ഒരു ഹീറോ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്‍ററിൽ അരങ്ങേറുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഉന്നത ഭരണകർത്താക്കളും പ്രാദേശിക വകുപ്പ് മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, എഴുത്തുകാർ, മാധ്യമ പ്രതിനിധികൾ എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.”