ഈ വീഴ്ചകൾക്ക് എല്ലാം മുന്നിൽ തന്ത്രം മറന്ന നായകനെ പോലെയായി ഫാഫ് ഡു പ്ലസി. കോച്ച് ആൻഡി ഫ്ലവറിനെതിരെയും എതിർപ്പുകളുയർന്നു. ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച നിരായുണ്ടായിട്ടും ഒന്നും ചെയ്യാനാവാത്തതും പത്ത് സീസണുകൾ കളിച്ചിട്ടും കിരീടമില്ലാത്തതും ബെംഗളൂരു ആരാധകരെ മനോ വിഷമത്തിലാക്കി. അതുകഴിഞ്ഞ് നാളുകൾ പിന്നിട്ട് ടീം കളിച്ച മത്സരങ്ങൾ 13ലെത്തുമ്പോൾ ചിത്രമാകെ മാറി.
ബെംഗളുരുവിന്റെ ഇനിയുള്ള സാധ്യതകൾ
ചെന്നൈ സൂപ്പർ കിങ്സ് എന്ന ഫേവറിറ്റുകളെ മാറ്റിനിർത്തി പ്ലേഓഫിലേക്ക് ടിക്കറ്റെടുക്കുന്ന നാലാം ടീമായി ബെംഗളുരു മാറുമോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ 47 റൺസിന് വിജയം പിടിച്ച ടീം പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഡൽഹി, ലഖ്നൗ എന്നീ കരുത്തരെ റൺറേറ്റിൽ കടന്നായിരുന്നു സ്ഥാനക്കയറ്റം. ഇനി വരുന്ന ചെന്നൈക്കെതിരെയുള്ള ബെംഗളുരുവിന്റെ മത്സരം ഐപിഎല്ലിലെ ഈ സീസണിലെ പ്ളേ ഓഫിലേക്കുള്ള ‘നോക്കൗട്ടാ’യി കൂടി മാറും. റൺറേറ്റിലും ടീം മുന്നിലെത്തേണ്ടതുണ്ട്. കൂടെ ലഖ്നൗ ഒരു കളി തോൽക്കുകയും വേണം. എന്നാൽ, ഹൈദരാബാദ് രണ്ടു കളിയും തോറ്റാൽ ചെന്നൈക്കൊപ്പം ബംഗളൂരുവിനും പ്ലേ ഓഫിലേക്ക് സാധ്യതയുണ്ട്.