Gulf

സൗദി രാജകുമാരി നൂറ ബിന്‍ത് മുഹമ്മദിന്റെ മൃതദേഹം ഖബറടക്കി; അനുശോചനവുമായി ലോക നേതാക്കള്‍

Published

on

ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച സൗദി രാജകുമാരി നൂറ ബിന്‍ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദിന്റെ മൃതദേഹം ഖബറടക്കി. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ ഇന്നലെ അസര്‍ നമസ്‌കാരത്തിന് ശേഷം മയ്യിത്ത് മറവുചെയ്തതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

രാജകുമാരി നൂറ ബിന്‍ത് മുഹമ്മദിന്റെ വിയോഗത്തില്‍ വിവിധ രാഷ്ട്ര നേതാക്കള്‍ സല്‍മാന്‍ രാജാവിനെ അനുശോചനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സൗദി ഭരണാധികാരുയും തിരുഗേഹങ്ങളുടെ സേവകനുമായി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് അനുശോചന സന്ദേശം അയച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും സൗദി രാജാവിന് അനുശോചന സന്ദേശങ്ങള്‍ അയച്ചു.

വേര്‍പാടിലുള്ള ആത്മാര്‍ത്ഥമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും സല്‍മാന്‍ രാജാവിന് സന്ദേശം അയച്ചു. സൗദി അറേബ്യ, രാജകുമാരി നൂറ ബിന്‍ത് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സൗദ് രാജകുമാരിയുടെ വിയോഗത്തില്‍ ആത്മാര്‍ത്ഥമായ അനുശോചനവും അനുശോചനവും അറിയിച്ചു.

നൂറ രാജകുമാരിയുടെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും സല്‍മാന്‍ രാജാവിന് അനുശോചന സന്ദേശമയച്ചു.

കിരീടാവകാശിയും ഷാര്‍ജ ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും സല്‍മാന്‍ രാജാവിന് സമാനമായ സന്ദേശങ്ങള്‍ അയച്ചു.

ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, അജ്മാന്‍ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി തുടങ്ങി നിരവധി ലോക നേതാക്കള്‍ സല്‍മാന്‍ രാജാവിനെ അനുശോചനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version