Gulf

സൗദി അറേബ്യ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചു

Published

on

റിയാദ്: സൗദിയില്‍ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചതായി സൗദി മന്ത്രി സൽമാൻ അൽ ദോസരി. വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിൻ്റെ കവറേജ് സുഗമമാക്കുന്നതിനും വാർഷിക സഭയുടെ സമ​ഗ്രസംരക്ഷണത്തിനുമായി പ്രാദേശിക, വിദേശ മാധ്യമങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് മാധ്യമ ഹബ്ബ് ആരംഭിച്ചതായി സൽമാൻ അൽ ദോസരി പറഞ്ഞു. റിയാദിലെ സൗദി മീഡിയ ഫോറത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം.

രണ്ടായിരത്തിലധികം മാധ്യമ പ്രവർത്തകർക്കും സന്ദർശകർക്കും ഹബ് പ്രയോജനപ്പെടും. സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജിൽ ആകെ രണ്ട് ദശലക്ഷം തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ഹജ്ജ് കർമ്മത്തിനായെത്തുന്ന വിദേശ തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ സൗദി അറേബ്യ ആരംഭിച്ചു. കൂടാതെ ഹജ്ജ് വിസ അനുവദിക്കുന്നത് മാർച്ച് 1ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. സൗദി അറേബ്യയിലേക്കുള്ള ഹജ്ജ് തീർത്ഥാടകരുടെ വരവ് മെയ് 9 ന് ആരംഭിക്കും.

സൗദി അറേബ്യയിൽ താമസിക്കുന്ന ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന മുസ്‌ലിംകൾക്ക് ഇ-രജിസ്‌ട്രേഷൻ ഓപ്പൺ ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് 4,099 മുതൽ എസ്ആർ 13,265 വരെ വിലയുള്ള നാല് പാക്കേജുകൾ പുറത്തിറക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജിൽ ആകെ 2 ദശലക്ഷം തീർഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള 1.8 ദശലക്ഷം വിശ്വാസികളാണ് ഹജ്ജ് കർമ്മം നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version