സൗദിയില്‍ മാസങ്ങളായി ശക്തമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. പല നഗരങ്ങളിലും 50 ഡിഗ്രിക്ക് മുകളിലേക്ക് വരെ താപനില ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ താപനില കുറഞ്ഞ് വരുന്നതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. 44 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ഇപ്പോള്‍ രാജ്യത്തെ കൂടിയ താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയും. ശൈത്യകാലത്തിന് മുന്നോടിയായുളള പരിവര്‍ത്തന കാലമായാണ് ഇതിനെ വിലയിരുത്തുന്നത്.