സൗദി: സൗദി അറേബ്യയിൽ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുന്ന നടപടികൾക്ക് തുടക്കമായെന്ന് സൗദി. അന്താരാഷ്ട്ര കമ്പനികൾക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയ പരിതി അവസാനിച്ചു. ജനുവരി ഒന്ന് വരെയായിരുന്നു അവസരം നൽകിയിരുന്നത്. ഇതാണ് അവസാനിച്ചിരിക്കുന്നത്.
വിദേശ കമ്പനികൾ തങ്ങളുടെ ആസ്ഥാനം മാറ്റിയില്ലെങ്കിൽ സർക്കാറുമായുള്ള കരാർ നഷ്ടപെടുമെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. 2024ന്റെ തുടക്കം മുതൽ രാജ്യത്തിന് പുറത്ത് പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കുന്ന വിദേശ കമ്പനികളുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന് ഉത്തരവ് 2021ൽ സൗദി പുറത്തുവിട്ടിരുന്നു. 2021 ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാർ എടുക്കുന്നത്.
‘വിഷൻ 2030’ന് അനുസൃതമായി കൂടുതൽ പ്രവർത്തനങ്ങൽ രാജ്യത്ത് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് കൂടുതൽ കമ്പനികൾ കൊണ്ടു വരുക. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുക,സാമ്പത്തിക ചോർച്ച കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ചുവടുവെപ്പാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടാതെ വിദേശ കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കുന്നതിനുള്ള പദ്ധതി നിക്ഷേപ മന്ത്രാലയവും റിയാദ് നഗരത്തിനായുള്ള റോയൽ കമീഷനും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്.
സർക്കാരുമായോ അതിന്റെ ഏതെങ്കിലും ഏജൻസിയുമായോ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും ഫണ്ടുകളും ഈ സംരംഭത്തിൽ ഉൾപ്പെടും. ഒരു നിക്ഷേപകനേയും സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി ഇടപെടുന്നതിനോ ഉള്ള ശേഷിയെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. സൗദിയിലേക്ക് നിരവധി കമ്പനികൾ ഇപ്പോൾ വരുന്നുണ്ട്. സൗദിയിലേക്ക് ആകർഷിക്കപ്പെട്ട ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 180ൽ എത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ കമ്പനികളെ ഇനിയും രാജ്യത്തേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വരുന്നത്. ഇനിയും കൂടുതൽ കമ്പനികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാണ് ഇപ്പോൾനടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി വരു ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ എത്തും. എണ്ണഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ആണ് കൊണ്ടുവരുന്നത് സൗദി. കൂടുതൽ കമ്പനികളെ നിക്ഷേപിക്കാൻ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. 160 കമ്പനികളെ രാജ്യത്തേക്ക് കൊണ്ടുവരികയെന്നതായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് 180ൽ എത്തിയിട്ടുണ്ട്.