Gulf

ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി

Published

on

റിയാദ്: വീഡിയോ ഗെയിമർമാർക്കും ലോകകപ്പിൽ കളിക്കാൻ അവസരം ഒരുക്കുകയാണ് സൗദി. ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി രംഗത്തെത്തിയിരിക്കുന്നു. അടുത്ത വർഷം വേനലിൽ ആയരിക്കും പരിപാടി നടക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥികളിൽ ഒരാളായി ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും എത്തിയിരുന്നു.

ഇ സ്പോർട്സിന്റെ ഭാവി ചർച്ച ചെയ്യുന്ന ഒരു വേദിയിൽ തനിക്ക് പങ്കെടുക്കാൻ സാധിക്കുമെന്ന് കരുതിയിൽ ഇവിടെ എത്താൻ സാധിച്ചതിന് സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. സ്പോർട്സിനോടും വിഡിയോ ഗെയിമുകളോടും ഉള്ള പ്രിയം പലർക്കും ഉണ്ട് എന്നാൽ അത് പ്രകടിപ്പിക്കാനുള്ള ഒരു വേദി ഇതുവരെ ഉണ്ടായിരുന്നില്ല. ഇ സ്പോർട്സിന്റെ ഭാവിയെ പറ്റി മുമ്പ് സൗദി സംസാരിച്ചിട്ടുണ്ട്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ തുറന്നു പറഞ്ഞിരുന്നു. ഭാവി പദ്ധതികൾക്ക് വലിയ സാധ്യതയാണ് ഇതെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത്.

അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖല ന്യൂനമർദം ചുഴലിക്കാറ്റിയി മാറിയ സാഹചര്യത്തിൽ സൗദിയിൽ മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സൗദിയുടെ ചില ഭാഗങ്ങളിൽ പരോക്ഷമായി ഇത് കൂടുതലായി ബാധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘തേജ്’ എന്ന പേരിൽ അറിയപ്പെടുന്ന ചുഴലിക്കാറ്റിന്റെ ചെറിയ ചില പ്രതികരണങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടായിരുന്നു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിൻറെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളിൽ ശക്തമായ മഴ ഉണ്ടായിരിക്കും. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി ആണ് ഇക്കാര്യം അറിയിച്ചത്.

നജ്‌റാൻ, അൽ ഖർഖിർ, ഷറൂറ മേഖലകളിൽ കനത്തതോ ആയ മഴക്ക് സാധ്യത ഉണ്ട്. പലയിടത്തും പൊടിപടലങ്ങളോടെയുള്ള ശക്തമായ കാറ്റും അടിച്ചുവീശും എന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. സൗദിയുടെ ചില പ്രദേശത്ത് ശക്തമായ മഴ ലഭിക്കും. മറ്റു ചില ഭാഗത്ത് മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്ര പാലിക്കണം. അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്. വരും ദിവസങ്ങളിൽ ജീസാൻ, അസീർ, അൽബഹ, മക്ക എന്നീ പ്രദേശങ്ങളിൽ കാറ്റുമഴയും ശക്തമായിരിക്കും. സൗദിയിലെ വിവിധ ഭാഗങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ ദൂരക്കഴ്ച കുറക്കുന്ന തരത്തിൽ കാഴ്ചകുറയും, പൊടിക്കാറ്റ് ഉണ്ടായിരിക്കും.

കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ‘തേജ്’ എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കാരണം ഒമാനിലെ ദോഫാർ, അൽ വുസ്ത എന്നീ രണ്ട് പ്രവിശ്യകളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്നാണ് നൽകിയിരുന്ന നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version