റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് ശൈത്യകാല ഓഫറിന്റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 30% കിഴിവ് പ്രഖ്യാപിച്ചു. ജനുവരി ഒമ്പത് ചൊവ്വാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഡിസ്‌കൗണ്ട്.
2024 ജനുവരി 15 തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 27 ബുധനാഴ്ച വരെ ഓഫറില്‍ യാത്ര ചെയ്യാനാണ് അവസരം. ഈ യാത്രകള്‍ക്ക് ജനുവരി ഒമ്പത് ചൊവ്വാഴ്ചയ്ക്കുള്ളില്‍ ബുക്കിങ് പൂര്‍ത്തിയാക്കിയിരിക്കണം.
ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍, വണ്‍-വേ, മള്‍ട്ടിപ്പിള്‍ സിറ്റി ഫ്‌ലൈറ്റുകള്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാ വിദേശയാത്രകള്‍ക്കും ഡിസ്‌കൗണ്ട് നല്‍കും.
എയര്‍ലൈനിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാമെന്ന് സൗദിയ കമ്പനി അറിയിച്ചു.