Gulf

ലിബിയക്ക് വീണ്ടും സഹായവുമായി സൗദി; 50 ടണ്‍ സാധനങ്ങളുമായി മൂന്നാമത്തെ വിമാനവുമെത്തി

Published

on

റിയാദ്: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ലിബിയക്ക് വീണ്ടും സഹായം എത്തിച്ച് സൗദി അറേബ്യ. സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനവും ലിബിയയില്‍ എത്തി. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഉള്‍പ്പെടെ 50 ടണ്‍ സാധനങ്ങളാണ് സൗദി ഭരണകൂടം ഇന്ന് ലിബിയക്ക് കൈമാറിയത്. നാല്‍പ്പത് ടണ്‍ അവശ്യ വസ്തുക്കള്‍ ഞായറാഴ്ചയും 90 ടണ്‍ സാധനങ്ങള്‍ ശനിയാഴ്ചയും ലിബിയയില്‍ എത്തിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ പുരോഗമിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശ പ്രകാരം കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്. റിയാദ് ആസ്ഥാനമായുള്ള കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ നിന്നുളള സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ ലിബിയയില്‍ ഉണ്ട്.

ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറെമ മരുന്നുകള്‍, ടെന്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്ന വിമാനമായിരുന്നു കഴിഞ്ഞ ദിവസം ലിബിയയില്‍ എത്തിയത്.  അവശ്യഭക്ഷണവും പാര്‍പ്പിട വസ്തുക്കളും ഉള്‍പ്പെടെയുള്ളവയായിരുന്നു ആദ്യ വിമാനത്തില്‍ എത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version