Connect with us

Gulf

വരുമാന വൈവിധ്യവല്‍ക്കരണത്തിലൂടെ സൗദി മുന്നോട്ട്; 2024ല്‍ നാല് ശതമാനം വളര്‍ച്ചയെന്ന് ഐഎംഎഫ്

Published

on

റിയാദ്: എണ്ണയെ മാത്രം മുഖ്യവരുമാനമായി ആശ്രയിക്കുന്നതിനു പകരം സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ പൂര്‍ണ ഫലപ്രാപ്തിയിലേക്ക്. ടൂറിസം, വിദേശ നിക്ഷേപം, വാണിജ്യം, കാര്‍ഷികം, കയറ്റുമതി ഉള്‍പ്പെടെയുള്ള മേഖലകള്‍ പുഷ്ടിപ്പെട്ടതോടെ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചിട്ടും സൗദി സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണ്.

സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പരിഷ്‌കരണ നടപടികള്‍ സമീപകാലത്ത് ഏറ്റവും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയ രാജ്യമാക്കി സൗദിയെ മാറ്റിയെന്ന് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. മള്‍ട്ടി ബില്യണ്‍ റിയാലുകള്‍ വാരിയെറിഞ്ഞ് വിനോദസഞ്ചാര മേഖലയില്‍ ബൃഹത് നിക്ഷേപങ്ങളാണ് രാജ്യത്തുടനീളം നടന്നുവരുന്നത്. നിയമങ്ങളില്‍ ഇളവുവരുത്തി വിനോദ വ്യവസായരംഗത്തും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.

സൗദി സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷം നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. 2024ല്‍ സൗദി അറേബ്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച നാല് ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് കണക്കുകൂട്ടുന്നു. അതേസമയം, 2023ലെ സൗദി സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള മുന്‍ പ്രവചനം 1.1 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി ഐഎംഎഫ് കുറച്ചു.

2015 മുതല്‍ 2022വരെയുള്ള കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സൗദി 66 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചെന്ന് ലോകബാങ്ക് വെളിപ്പെടുത്തിയിരുന്നു. 64 ശതമാനം വളര്‍ച്ച നേടിയ റഷ്യയാണ് തൊട്ടുപിന്നില്‍. നാലാം സ്ഥാനത്തുള്ള ഇന്ത്യ 61 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള ഇന്തോനേഷ്യ 53 ശതമാനവും ആറാം സ്ഥാനത്തുള്ള അമേരിക്ക 40 ശതമാനവും വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക നേട്ടമാണ് 2022ല്‍ ഉണ്ടായത്. 1.11 ട്രില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. 2015ല്‍ ഇത് 669.5 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം, കോവിഡാനന്തരം ലോക സമ്പദ്‌വ്യവസ്ഥ കുതിക്കുകയല്ല, കിതയ്ക്കുകയാണെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ലോക സാമ്പത്തിക വളര്‍ച്ച 2022ല്‍ 3.5 ശതമാനമായിരുന്നത് ഈ വര്‍ഷം 3 ശതമാനമായും അടുത്ത വര്‍ഷം 2.9 ശതമാനമായും കുറയും. 2024ല്‍ 2023നെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച 0.1 ശതമാനം പോയിന്റ് കുറയുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പുറത്തിറക്കിയ മുന്‍ എസ്റ്റിമേറ്റില്‍ പറയുന്നു.

ആഗോള പണപ്പെരുപ്പം 2022ല്‍ 8.7 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 6.9 ശതമാനമായും തുടര്‍ന്ന് 2024ല്‍ 5.8 ശതമാനമായും കുറയുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടാതെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊവിഡ്-19, റഷ്യയുടെ യുക്രൈന്‍ അധിനിവേശം, കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജ പ്രതിസന്ധി എന്നിവയില്‍ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ കരകയറുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. എന്നാല്‍ വളര്‍ച്ചാ പ്രവണതകള്‍ അത്ര ആശാസ്യമല്ല. ഈ വര്‍ഷം ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കൊറോണ വൈറസ് പാന്‍ഡെമിക്കിന് മുമ്പുള്ള നിരക്കുകളേക്കാള്‍ പൊതുവെ കുറവാണ്. വളര്‍ന്നുവരുന്ന വിപണികളിലും വികസ്വര രാജ്യങ്ങളിലുമാണ് ഇത് കൂടുതല്‍ പ്രകടം.

യുക്രൈന്‍-റഷ്യന്‍ യുദ്ധം, ലോകത്തിലെ ജിയോപൊളിറ്റിക്കല്‍ വിഭജനം, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പാന്‍ഡെമിക്കിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്നിവയുള്‍പ്പെടെ ആഗോള വിപണികളെ ബാധിക്കുന്ന ഘടകങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.